ഇദ്ദേഹത്തോടൊപ്പം സൈന്യത്തിന്റെ ദക്ഷിണ കമാന്‍ഡ് മേധാവി യാരോണ്‍ ഫിന്‍കെല്‍മാനും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് ആറിന് താന്‍ ഇസ്രായേല്‍ പ്രതിരോധ സൈന്യത്തിന്റെ ചുമതലയൊഴിയുമെന്ന് കാണിച്ച് ഹെര്‍സി ഹലേവി പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാര്ട്സിന് കത്ത് നല്കി. യാരോണ്‍ ഫിന്‍കെല്‍മാനും പ്രതിരോധ മന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സ്ഥാനമൊഴിയുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.
ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ഗസ്സക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് 15 മാസവും, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രണ്ട് ദിവസവും പിന്നിടുമ്പോഴാണ് സൈനിക മേധാവിയുടെ രാജി. വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതിന് പിന്നാലെയാകും ഹലേവിയുടെ രാജി.

Comments: